അരീക്കാട്ടെ ദേവദാസ് സ്കൂള്‍ - 'മണിപ്പുരി ഫുട്‌ബോള്‍' ടീം അനീഷ് പി.നായര്‍ കോഴിക്കോട്: സംസ്ഥാന സബ്ജുനിയര്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിച്ച മലപ്പുറം ജില്ലാ ടീമിന്റെ മണിപ്പുരി ബാലന്‍ സജീദ്ഖാന്‍ താരമായെങ്കില്‍ മണിപ്പുരി ഇലവനെ കളിപ്പിക്കുന്ന സ്‌കൂളിനെ എങ്ങനെ വിശേഷിപ്പിക്കും. കോഴിക്കോട് ജില്ലയിലെ നല്ലളം എ.യു.പി സ്‌കൂളിന്റെ 15 അംഗ ഫുട്‌ബോള്‍ ടീമിലെ 13 പേരും മണിപ്പുരില്‍നിന്നുള്ളവരാണ്. കോഴിക്കോട്ട് നടക്കുന്ന മഹീന്ദ്ര ഫുട്‌ബോള്‍ ചാലഞ്ച് ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറില്‍ കടന്ന ടീമിലെ ആദ്യഇലവനില്‍ ഒമ്പത് മണിപ്പുരി താരങ്ങളാണ് കളിച്ചത്. നല്ലളം സ്‌കൂളിന് അധികമാരും അറിയപ്പെടാത്ത മറ്റൊരു ബഹുമതികൂടിയുണ്ട്. എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിലെ സബ്ജൂനിയര്‍ വിഭാഗം ചാമ്പ്യന്‍ സ്‌കുളാണിത്. അന്ന് ചാമ്പ്യന്‍പട്ടം സമ്മാനിച്ചതും സ്‌കൂളിലെ മണിപ്പുരി കുട്ടികള്‍. Read more from Mathrubhumi Online |
Saturday, December 31, 2011
- Blogger Comments
- Facebook Comments
Subscribe to:
Post Comments (Atom)
0 comments:
Post a Comment
ഇവിടെ കമന്റ് ചെയ്യൂ